കുവൈറ്റ്: മാസ്കുകൾ നിർബന്ധം; നിയമലംഘനങ്ങൾക്ക് ജയിൽ ശിക്ഷ

GCC News

കുവൈറ്റിലെ പൊതുഇടങ്ങളിൽ മാസ്കുകൾ ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കുവൈറ്റിൽ COVID-19 വ്യാപനം അനുദിനം വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് നടപടികൾ ശക്തമാക്കാൻ തീരുമാനിച്ചിട്ടുള്ളത്.

നിലവിൽ കുവൈറ്റിൽ പതിനാലായിരത്തിലധികം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

COVID-19 സാഹചര്യത്തിൽ പൊതുസമൂഹത്തിന്റെ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്ത് നിലവിൽ വന്ന മാറ്റങ്ങളോട് കൂടിയ പകർച്ച വ്യാധി നിയമപ്രകാരം, കുവൈറ്റിൽ മാസ്കുകൾ ഇല്ലാതെ പൊതുസ്ഥലങ്ങളിൽ സഞ്ചരിക്കുന്നത് നിയമലംഘനമാണ്. രോഗവ്യാപനം തടയുന്നതിനായി മൂക്ക്, വായ എന്നിവ മാസ്ക് അല്ലെങ്കിൽ സുരക്ഷിതമായ മറ്റു മുഖാവരണങ്ങൾ ഉപയോഗിച്ച് മറയ്ക്കണമെന്ന് നിഷ്കർഷിക്കുന്ന ഈ നിയമം ലംഘിക്കുന്നവർക്ക് 3 മാസം വരെ തടവും, 5000 ദിനാർ വരെ പിഴയും ലഭിക്കാവുന്നതാണ്.

Photo: Makenna Entrikin (Unsplash)