ഒമാൻ: എയർപോർട്ട് ചെക്പോയിന്റുകളിൽ മാസ്കുകൾ നിർബന്ധം

Oman

മാസ്കുകൾ ധരിക്കാത്ത യാത്രികർക്ക് മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ സെക്യൂരിറ്റി ചെക്പോയിന്റുകളിലൂടെ കടന്ന് പോകുന്നതിനു അനുവാദം നൽകില്ലെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു. യാത്രികർ കൈവശം വെക്കുന്ന ഹാൻഡ് ബാഗേജുകളുടെ എണ്ണം പരിമിതപ്പെടുത്താനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

സാധാരണ വിമാന സർവീസുകൾക്കായി മസ്‌കറ്റ് എയർപോർട്ട് തുറന്ന് പ്രവർത്തിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുരക്ഷാ നിർദ്ദേശങ്ങളിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. നിലവിൽ രാജ്യത്ത് നിന്ന് പ്രത്യേക വിമാനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

സമൂഹ അകലം, സാനിറ്റൈസറുകളുടെ ഉപയോഗം മുതലായ മുൻകരുതലുകളും ഈ നിർദ്ദേശങ്ങളിൽ ഉൾപെടുത്തിയിട്ടുണ്ട്. യാത്രികർക്കും, ജീവനക്കാർക്കും പ്രത്യേക പരിശോധനാ കവാടങ്ങൾ ഉണ്ടായിരിക്കും.