സൗദി: മക്കയിലെ ഗ്രാൻഡ് മോസ്കിൽ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് അനുമതി

Saudi Arabia

മക്കയിലെ ഗ്രാൻഡ് മോസ്കിൽ സമൂഹ ഇഫ്താർ വിരുന്നുകൾ നടത്തുന്നതിന് സൗദി അധികൃതർ അനുമതി നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

COVID-19 മഹാമാരിയെത്തുടർന്ന് രണ്ട് വർഷത്തോളമായി സമൂഹ ഇഫ്താർ വിരുന്നുകൾ നിർത്തിവെച്ചിരിക്കുകയായിരുന്നു. റമദാനുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ ഗ്രാൻഡ് മോസ്കിലുൾപ്പടെ പൂർത്തിയാക്കിയതായും അധികൃതർ അറിയിച്ചിട്ടുണ്ട്.

മെദീനയിലെ പ്രവാചകന്റെ പള്ളിയിൽ ഇഫ്താർ വിരുന്ന് അനുവദിച്ച് കൊണ്ട് അധികൃതർ നേരത്തെ അറിയിപ്പ് നൽകിയിരുന്നു.