ഖത്തറിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും ഏർപ്പെടുത്തിയിരുന്ന നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഇന്ന് (2025 സെപ്റ്റംബർ 15, തിങ്കളാഴ്ച) അവസാനിക്കും. 2025 സെപ്റ്റംബർ 15-നാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
The Ministry of Labour announces the end of the summer midday work ban for outdoor work, effective today, 15 September 2025. Normal working hours may now resume, with employers and workers urged to comply with and fully adhere to occupational safety and health guidelines.#molqtr pic.twitter.com/nBooMFsCBP
— وزارة العمل (@MOLQTR) September 15, 2025
2025 ജൂൺ 1 മുതലാണ് ഖത്തറിൽ മദ്ധ്യാഹ്ന ഇടവേള പ്രാബല്യത്തിൽ വന്നത്. ഖത്തർ തൊഴിൽ മന്ത്രാലയം നടത്തിവന്നിരുന്ന ഈ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള സെപ്റ്റംബർ 15-ന് അവസാനിക്കുന്നതായി അധികൃതർ അറിയിച്ചു.
വേനൽക്കാലത്ത് തുറന്ന തൊഴിലിടങ്ങളിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഈ തീരുമാനം നടപ്പിലാക്കിയത്. മദ്ധ്യാഹ്ന ഇടവേളയുടെ കാലാവധി അവസാനിക്കുന്നതോടെ ഖത്തറിലെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ വരുന്ന തൊഴിലിടങ്ങളിൽ സാധാരണ പ്രവർത്തനസമയക്രമം തുടരുന്നതാണ്.

