രാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും നടപ്പിലാക്കിയിട്ടുള്ള മദ്ധ്യാഹ്ന ഇടവേള ഇന്ന് (2022 സെപ്റ്റംബർ 15, വ്യാഴാഴ്ച) അവസാനിക്കുമെന്ന് ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 സെപ്റ്റംബർ 14-ന് രാത്രിയാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
തൊഴിലിടങ്ങളിൽ വേനൽ ചൂടിൽ നിന്ന് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി 2022 ജൂൺ 1 മുതൽ 2022 സെപ്റ്റംബർ 15 വരെയുള്ള കാലയളവിൽ ഖത്തറിലെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും നിർബന്ധിത മദ്ധ്യാഹ്ന ഇടവേള നടപ്പിലാക്കിയിരുന്നു. ഇത്തരം തൊഴിലിടങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് സംരക്ഷണം നൽകുന്നതിനായുള്ള ‘2021/ 17’ എന്ന മന്ത്രിതല തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി.