യു എ ഇ: കൂടുതൽ COVID-19 ലേസർ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ ആരംഭിച്ചു

GCC News

അബുദാബിയിലേക്ക് യാത്രചെയ്യുന്നവർക്ക് ആവശ്യമായ COVID-19 പരിശോധനകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി, യു എ ഇയിലുടനീളം കൂടുതൽ ലേസർ ഡി പി ഐ ടെസ്റ്റിംഗ് കേന്ദ്രങ്ങൾ പ്രവർത്തനം ആരംഭിച്ചതായി അബുദാബി മീഡിയാ ഓഫീസ് അറിയിച്ചു. ഇതോടെ യു എ ഇയിൽ ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ എണ്ണം പതിനൊന്നായി.

അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്, അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേർസ് കമ്മിറ്റി എന്നിവരുടെ നിർദ്ദേശപ്രകാരമാണ് റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സേവനം വ്യാപകമാക്കിയിട്ടുള്ളത്.

ലേസർ അധിഷ്ഠിത ഡി പി ഐ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന റാപിഡ് ടെസ്റ്റിംഗ് കേന്ദ്രങ്ങളുടെ സമയക്രമം:

അബുദാബി

  • സയ്ദ് സ്പോർട്സ് സിറ്റി, അബുദാബി – ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ (രാവിലെ 8.00 – രാത്രി 8.00 വരെ)
  • അബുദാബി കോർണിഷ് – ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ (രാവിലെ 8.00 – രാത്രി 8.00 വരെ)
  • ഖന്തൂത്ത് – ആഴ്ചയിൽ എല്ലാ ദിവസവും (24 മണിക്കൂർ)

അൽ ഐൻ

  • അൽ ഐനിലെ അൽ ഹിലി – ശനിയാഴ്ച്ച മുതൽ വ്യാഴാഴ്ച്ച വരെ (രാവിലെ 8.00 – രാത്രി 8.00 വരെ)
  • അൽ ഐനിലെ അൽ ഹിലി വെഡിങ്ങ് ഹാൾ – ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 10.00 വരെ)

ദുബായ്

  • റഷീദ് പോർട്ട്, ദുബായ് – ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 8.00 വരെ)
  • അൽ ഖവാനീജ്, ദുബായ് – ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 8.00 വരെ)

മറ്റു എമിറേറ്റുകൾ

  • എമിറേറ്സ് ഹോസ്പിറ്റാലിറ്റി സെന്റർ, അജ്‌മാൻ – ആഴ്ചയിൽ എല്ലാ ദിവസവും (24 മണിക്കൂർ)
  • ഷാർജ ഗോൾഫ് ആൻഡ് ഷൂട്ടിംഗ് ക്ലബ് – ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 8.00 വരെ)
  • ഫുജൈറ – ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 8.00 വരെ)
  • റാസ് അൽ ഖൈമ – ആഴ്ചയിൽ എല്ലാ ദിവസവും (രാവിലെ 10.00 – രാത്രി 8.00 വരെ)

ഖന്തൂത്ത്, അൽ ഐൻ, അജ്‌മാൻ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ സ്വകാര്യ കമ്പനിയുടെ കീഴിലും, മറ്റു കേന്ദ്രങ്ങൾ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിലുമാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിലുള്ള ഓരോ പരിശോധനകൾക്കും 50 ദിർഹമാണ് ഈടാക്കുന്നത്. 5 മിനിറ്റിനകം റിസൾട്ട് ലഭിക്കുമെന്നതാണ് ഈ കേന്ദ്രങ്ങളുടെ പ്രത്യേകത.

നിലവിൽ അബുദാബിയിലേക്ക് പ്രവേശിക്കുന്ന എല്ലാ യു എ ഇ പൗരന്മാർക്കും, നിവാസികൾക്കും, എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിന് മുൻപ്, നാഷണൽ സ്ക്രീനിംഗ് പ്രോഗ്രാമിന്റെ അംഗീകാരമുള്ള ഏതെങ്കിലും ആശുപത്രികളിൽ നിന്നോ, സ്ക്രീനിംഗ് കേന്ദ്രങ്ങളിൽ നിന്നോ 48 മണിക്കൂറിനുള്ളിൽ ലഭിച്ച COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ ടെസ്റ്റിംഗ് റിസൾട്ട് ആവശ്യമുള്ളവർക്ക് ഈ കേന്ദ്രങ്ങളിൽ ഓൺലൈൻ ബുക്കിങ്ങിലൂടെ അനുവാദം നേടിയ ശേഷം (കുടുംബങ്ങൾക്ക് മുൻ‌കൂർ ബുക്കിംഗ് ആവശ്യമില്ല) പരിശോധനകൾക്കായി സമീപിക്കാവുന്നതാണ്.

ബുക്കിംഗ്: