ദുബായ്: വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം 10 ദശലക്ഷം കടന്നു

UAE

2022 സെപ്റ്റംബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരം ദുബായിലെത്തിയ അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ എണ്ണം 10 ദശലക്ഷം കടന്നതായി അധികൃതർ വ്യക്തമാക്കി. 2022 നവംബർ 4-നാണ് ദുബായ് മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.

2021-ലെ ആദ്യ 9 മാസങ്ങളിൽ ദുബായ് സന്ദർശിച്ച വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 3.85 ദശലക്ഷമായിരുന്നു. ദുബായ് ഡിപ്പാർട്മെന്റ് ഓഫ് ഇക്കോണമി ആൻഡ് ടൂറിസത്തിൽ നിന്നുള്ള കണക്കുകൾ പ്രകാരമാണിത്.