സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനായി ഇതുവരെ 1.4 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി ജവാസത്

GCC News

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ഏതാണ്ട് 1.4 ദശലക്ഷത്തിലധികം പേർ രാജ്യത്തേക്ക് പ്രവേശിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) അറിയിച്ചു. 2023 ജൂൺ 20 വരെയുള്ള കണക്കുകൾ പ്രകാരമാണിത്.

ഇതുവരെ 1423804 തീർത്ഥാടകരാണ് സൗദി അറേബ്യയുടെ കര, കടൽ, വ്യോമ അതിർത്തികളിലൂടെ ഇത്തവണത്തെ ഹജ്ജിനായി വിദേശരാജ്യങ്ങളിൽ നിന്നെത്തിയിരിക്കുന്നത്. ഇതിൽ 1360364 പേർ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലൂടെയാണ് പ്രവേശിച്ചിരിക്കുന്നത്.

ഈ വർഷം ഇതുവരെ കര അതിർത്തികളിലൂടെ 58794 തീർത്ഥാടകരും, കടൽ മാർഗം 4646 തീർത്ഥാടകരും എത്തിയിട്ടുണ്ടെന്ന് ജവാസത് വ്യക്തമാക്കി.