വിവിധ പ്രവേശനകവാടങ്ങളിലൂടെ 2022-ൽ എമിറേറ്റിലേക്കെത്തിയ സന്ദർശകരുടെ എണ്ണം 23.5 ദശലക്ഷത്തിലധികം വരുമെന്ന് ദുബായ് അധികൃതർ അറിയിച്ചു. 2023 ജനുവരി 5-നാണ് ദുബായ് മീഡിയ ഓഫീസ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തിറക്കിയത്.
2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിലെത്തിയ ആളുകളുടെ എണ്ണത്തിൽ 89 ശതമാനം വർദ്ധനവ് ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കണക്കുകളാണ് ദുബായ് മീഡിയ ഓഫീസ് അറിയിച്ചിരിക്കുന്നത്:
- 2022-ൽ ദുബായ് വിമാനത്താവളത്തിലൂടെ 21.5 ദശലക്ഷം യാത്രികരെത്തി.
- ഹത്ത ബോർഡർ ക്രോസിങ്ങിലൂടെ പ്രവേശിച്ച യാത്രികരുടെ ഏണ്ണം ഒന്നര ദശലക്ഷം കടന്നു.
- ദുബായ് തുറമുഖങ്ങളിലൂടെ എത്തിയവരുടെ എണ്ണം 2.42 ലക്ഷം കടന്നു.