ഈ വർഷം ഇതുവരെ മൂന്ന് ദശലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഒമാൻ സന്ദർശിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസമാണ് ഈ കണക്കുകൾ പങ്ക് വെച്ചത്.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 41.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2023 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കണക്കുകൾ പ്രകാരമാണിത്. ഈ കാലയളവിൽ 3.19 ദശലക്ഷം വിനോദസഞ്ചാരികളാണ് ഒമാൻ സന്ദർശിച്ചിരിക്കുന്നത്.
Cover Image: Oman MHT.