2025-ന്റെ ആദ്യ പകുതിയിൽ 4.3 ദശലക്ഷത്തിലധികം പേർ അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചു. 2025 ഓഗസ്റ്റ് 17-ന് എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
Sheikh Zayed Grand Mosque Centre in #AbuDhabi welcomes over 4.3 million guests in H1 2025, with 82% of visitors coming from outside UAE#WamNews https://t.co/C5AQxYzoWQ pic.twitter.com/BsybUv0yC2
— WAM English (@WAMNEWS_ENG) August 17, 2025
ഈ കണക്കുകൾ പ്രകാരം ലോകത്തിന്റെ പലയിടങ്ങളിൽ നിന്നായി 4,346,831 പേരാണ് ഈ വർഷത്തെ ആദ്യ ആറ് മാസങ്ങളിൽ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സന്ദർശിച്ചത്. ഇതിൽ വിശ്വാസികളും, സ്വദേശത്തു നിന്നും വിദേശത്തുനിന്നും ഉള്ള സഞ്ചാരികളും ഉൾപ്പെടുന്നു.
മുൻവർഷത്തെ ഇതേ കാലയളവിലെ സന്ദർശകരേക്കാൾ 5 ശതമാനം വർദ്ധനവാണ് സഞ്ചാരികളുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സന്ദർശകരിൽ 2,355,165 പേർ വിനോദസഞ്ചാരികളും, 1,948,482 പേർ പള്ളിയിൽ മതപരമായ കാര്യങ്ങൾക്ക് വന്നവരുമാണ്.
സന്ദർശകരിൽ 82 ശതമാനം പേർ വിദേശ ടൂറിസ്റ്റുകളും, 18 ശതമാനം പേർ യു എ ഇ നിവാസികളുമാണ്. ആകെയുള്ള സഞ്ചാരികളിൽ 20 ശതമാനം പേരും ഇന്ത്യാക്കാരാണ്.
WAM

