രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ 55085 പേർ ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2021 ഡിസംബർ 23-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
വാക്സിൻ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങളിൽ 86 ശതമാനം പേർ ഒമാനിൽ ഇതുവരെ വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു. 93 ശതമാനം പേർ ഒരു ഡോസ് കുത്തിവെപ്പെങ്കിലും സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
2021 ഡിസംബർ 20 മുതൽ ഒമാനിലെ ബൂസ്റ്റർ ഡോസ് കുത്തിവെപ്പുകളുടെ ഇടവേള മൂന്ന് മാസമാക്കി കുറച്ചിട്ടുണ്ട്. നിലവിൽ COVID-19 വാക്സിന്റെ രണ്ടാം ഡോസ് കുത്തിവെപ്പെടുത്ത് മൂന്ന് മാസം പൂർത്തിയാക്കിയവർക്ക് ഒമാനിൽ ബൂസ്റ്റർ ഡോസ് നേടാവുന്നതാണ്.