ദുബായ്: 2023-ലെ ആദ്യ നാല് മാസങ്ങളിൽ 6 മില്യൺ വിദേശ സന്ദർശകർ

UAE

2023-ലെ ആദ്യ നാല് മാസങ്ങളിൽ 6 ദശലക്ഷം വിദേശ സന്ദർശകർ ദുബായിലെത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. 2023 ജൂൺ 1-നാണ് ദുബായ് അധികൃതർ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിൽ 18 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദുബായ് ഇക്കോണമി ആൻഡ് ടൂറിസം വകുപ്പിന്റെ കണക്കുകൾ പ്രകാരമാണിത്.

Cover Image: Dubai Media Office.