കഴിഞ്ഞ വർഷം ഒന്നേകാൽ ലക്ഷത്തിലധികം പ്രവാസികൾ സൗദിയിൽ നിന്ന് എന്നേക്കുമായി തിരികെ മടങ്ങിയതായി സർക്കാർ രേഖകൾ പ്രകാരമുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. 2020-ൽ ഏതാണ്ട് 129000 പ്രവാസികളാണ് സൗദിയിൽ നിന്ന് ഫൈനൽ എക്സിറ്റ് നടപടികൾ പൂർത്തിയാക്കി മടങ്ങിയത്.
2020-ൽ രാജ്യത്തെ പ്രവാസികളുടെ എണ്ണത്തിൽ ഏതാണ്ട് 2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ വിവിധ തൊഴിൽ മേഖലകളിൽ 2020-ൽ ഏതാണ്ട് 74000-ത്തോളം സൗദി പൗരന്മാർ ജോലികളിൽ പ്രവേശിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. എഞ്ചിനീയറിംഗ് ജോലികൾ, ക്ലറിക്കൽ തസ്തികകൾ, സാങ്കേതിക മേഖലയിലെ തൊഴിലുകൾ, സെയിൽസ് തുടങ്ങിയ മേഖലകളിലാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സൗദി പൗരന്മാർ ജോലി നേടിയിട്ടുള്ളത്.