പതിനൊന്നാമത് ഫിഫ അറബ് കപ്പ്: മൊറോക്കോ ജേതാക്കൾ; ഫൈനലിൽ ജോർദാനെ പരാജയപ്പെടുത്തി

GCC News

2025 ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ മൊറോക്കോ 3-2-ന് ജോർദാനെ തോൽപിച്ച് കിരീടം നേടി. ഖത്തർ അമീർ H.H. ഷെയ്ഖ് തമിം ബിൻ ഹമദ് അൽ താനി മൊറോക്കൻ ടീമിന് ട്രോഫി സമ്മാനിച്ചു.

എക്സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ അധിക സമയത്തിന്റെ ആദ്യ പകുതിയിൽ നേടിയ ഗോളിനാണ് മൊറോക്കോ ജോർദാനെ പരാജയപ്പെടുത്തിയത്.

Source: FIFA.

മൊറോക്കോയ്ക്കായി ഔസാമാ തന്നനെ (4′), അബ്ദറസാഖ് ഹംദല്ലഹ് (88′, 100′) എന്നിവർ ഗോളുകൾ സ്‌കോർ ചെയ്തപ്പോൾ ജോർദാന് വേണ്ടി അലി ഒൽവാൻ (48′, 68′) എന്നിവർ ഗോൾ നേടി. 85500 കാണികളാണ് ഫൈനൽ മത്സരം കാണുന്നതിനായി ലുസൈൽ സ്റ്റേഡിയത്തിലെത്തിയത്.

Source: Qatar News Agency.

ഇത് മൊറോക്കോയുടെ രണ്ടാം ഫിഫ അറബ് കപ്പ് നേട്ടമാണ്. ഇതിന് മുൻപ് 2012-ലാണ് മൊറോക്കോ ഫിഫ അറബ് കപ്പ് ചാമ്പ്യന്മാരായത്.