അബുദാബി കോർണിഷിൽ നടക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ 2026 ജനുവരി 4-ന് സമാപിക്കും. 2025 ഡിസംബർ 20-നാണ് അബുദാബി മീഡിയ ഓഫീസ് ഇക്കാര്യം അറിയിച്ചത്.
Don’t miss MOTN Festival at the Abu Dhabi Corniche as part of #AbuDhabiEvents, where entertainment meets festive vibes in a family-friendly experience. Thrilling rides, live performances, diverse food options, and shopping from local and global brands until 4 January 2026. pic.twitter.com/zor4EOLTFq
— مكتب أبوظبي الإعلامي (@ADMediaOffice) December 20, 2025
2025 ഡിസംബർ 2-നാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ അബുദാബി കോർണിഷിൽ ആരംഭിച്ചത്.
ഷെയ്‌ഖ ഫാത്തിമ ബിൻത് മുബാറക്കിനോടുള്ള ആദരസൂചകമായാണ് മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കുടുംബ വിനോദങ്ങൾ, തത്സമയ പ്രകടനങ്ങൾ, കലാ അനുഭവങ്ങൾ, ആഗോള പാചകരീതികൾ, റീട്ടെയിൽ പോപ്പ്-അപ്പുകൾ എന്നിവ ഇത്തവണത്തെ മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Cover Image: Abu Dhabi Media Office.

