ഒമാൻ: മസ്കറ്റിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചു

Oman

ഗവർണറേറ്റിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി മസ്കറ്റ് ഗവർണർ അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് 2022 ഫെബ്രുവരി 16-ന് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ മസ്കറ്റ് വിലായത്തിലെ ഏതാനം ഗ്രാമങ്ങളിൽ ഡ്രോൺ ഉപയോഗിച്ച് പാർസൽ വിതരണം നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. യു വി എൽ റോബോട്ടിക്‌സ് എന്ന സ്ഥാപനവുമായി ചേർന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ പദ്ധതിയിലൂടെ ദൈനംദിന പോസ്റ്റൽ പാർസലുകളുടെ വിതരണത്തിന് പുറമെ, പ്രാദേശിക ഇ-കോമേഴ്‌സ് സേവനദാതാക്കളുമായി ചേർന്ന് അവശ്യസാധനങ്ങൾ, ഭക്ഷണം എന്നിവ ആവശ്യക്കാർക്ക് എത്തിക്കുന്നതിനും അധികൃതർ ലക്ഷ്യമിടുന്നു. ആദ്യ ഘട്ടത്തിൽ മസ്കറ്റ് ബേ റെസിഡെൻഷ്യൽ കോംപ്ലക്സ്, ടൂറിസ്റ്റ് മേഖല എന്നിവിടങ്ങളിലാണ് ഈ സേവനം നടപ്പിലാക്കുന്നത്. തുടർന്ന് യെതി, യാൻഖേത്, അൽ ഖിറാൻ, അൽ സിഫാ തുടങ്ങിയ മസ്കറ്റ് വിലായത്തിലെ ഇടങ്ങളിലേക്ക് ഈ സേവനം വ്യാപിപ്പിക്കുന്നതാണ്.