ഒമാൻ: ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ മാർക്കറ്റിന്റെ പ്രവർത്തന സമയക്രമം

GCC News

ഈദുൽ ഫിത്ർ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയക്രമം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി. 2024 ഏപ്രിൽ 3-നാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, 2023 ഏപ്രിൽ 7 മുതൽ ഏപ്രിൽ 9 വരെയുള്ള ദിനങ്ങളിൽ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റ് പുലർച്ചെ 4 മുതൽ വൈകീട്ട് 5 മണിവരെ പ്രവർത്തിക്കുന്നതാണെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഈദുൽ ഫിത്റിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ സെൻട്രൽ മാർക്കറ്റ് അവധിയായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഈദുൽ ഫിത്റിന്റെ മൂന്നാം ദിനം മുതൽ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കുന്നതാണ്.

ഭക്ഷ്യവിഭവങ്ങളുമായെത്തുന്ന ശീതീകരിച്ച വലിയ ട്രക്കുകളുടെ മാർക്കറ്റിലേക്കുള്ള പ്രവേശനം പ്രധാന ഗേറ്റിലൂടെ പുലർച്ചെ 4 മുതൽ രാത്രി 11 മണിവരെയായിരിക്കും. ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് ഗേറ്റ് 2, 5 എന്നിവയിലൂടെ പുലർച്ചെ 4.30 മുതൽ രാത്രി 10.30 വരെ മാർക്കറ്റിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്.