ജൂൺ 17 മുതൽ മസ്കറ്റ് ഗവർണറേറ്റിൽ വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കും

Oman

ജൂൺ 17, ബുധനാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിലെ എല്ലായിടങ്ങളിലും വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. COVID-19 പശ്ചാത്തലത്തിൽ കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ഇത് താത്‌കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.

https://twitter.com/M_Municipality/status/1272581285148602369

സമൂഹ മാധ്യമങ്ങളിലൂടെയാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പുകൾ പങ്ക് വെച്ചത്. ഏപ്രിൽ 1 മുതൽ കൊറോണാ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ മസ്കറ്റിൽ ലോക്ക് ഡൌൺ ഏർപെടുത്തിയതിനെ തുടർന്നാണ് പെയ്ഡ് പാർക്കിങ്ങ് സംവിധാനം നിർത്തിവെക്കാൻ തീരുമാനിച്ചത്.