ഷോപ്പിംഗ് മാളുകളുടെ പ്രവർത്തന സമങ്ങളിൽ മസ്‌കറ്റ് മുൻസിപ്പാലിറ്റി മാറ്റം വരുത്തി

Oman

ഷോപ്പിംഗ് മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റങ്ങൾ വരുത്തിയതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. ജൂലൈ 6-നു നൽകിയ അറിയിപ്പ് പ്രകാരം, മാളുകൾക്ക് രാവിലെ 10 മണി മുതൽ രാത്രി 10 വരെ പ്രവർത്തിക്കുന്നതിന് അനുവാദമുണ്ട്.

മാളുകൾ ഉൾപ്പടെയുള്ള വാണിജ്യ കേന്ദ്രങ്ങളോട് ഈ സമയക്രമം കർശനമായി പിന്തുടരാനും മുൻസിപ്പാലിറ്റി ആവശ്യപെട്ടിട്ടുണ്ട്. സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം. ഷോപ്പിംഗ് മാളുകളിലെ സ്ഥാപങ്ങളിൽ, ഡ്രസിങ് റൂമുകൾ പ്രവർത്തിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഹൈപ്പർമാർക്കറ്റുകൾക്ക് ഈ സമയക്രമം ബാധകമല്ല.