അൽ ഖുറം സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 11, വ്യാഴാഴ്ച വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ഖുറം നാച്ചുറൽ പാർക്കിന് എതിർ വശത്ത് വരുന്ന അൽ ഖുറം സ്ട്രീറ്റിന്റെ ഭാഗത്താണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
2022 ഓഗസ്റ്റ് 7-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 7-ന് വൈകീട്ട് മുതൽ ഓഗസ്റ്റ് 11 വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ മേഖലയിലെ റോഡിന്റെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നടപടിയെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്. റോയൽ ഒമാൻ പോലീസുമായി സംയുക്തമായാണ് മുൻസിപ്പാലിറ്റി ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ഈ മേഖലയിലൂടെ സഞ്ചരിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും, റോഡിൽ നൽകിയിട്ടുള്ള ട്രാഫിക് നിർദ്ദേശങ്ങൾ പാലിക്കണമെന്നും മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.