പൊതുസ്ഥലങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കത്ത് നഗരസഭ മുന്നറിയിപ്പ് നൽകി. പൊതു ഇടങ്ങളിൽ തുപ്പുന്നത് പ്രാദേശിക നിയമങ്ങളുടെ ലംഘനമാണെന്ന് മസ്കത്ത് നഗരസഭ ചൂണ്ടിക്കാട്ടി.
2022 ഡിസംബർ 10-നാണ് മസ്കത്ത് നഗരസഭ ഇക്കാര്യം അറിയിച്ചത്. ഇത്തരം നിയമലംഘനം നടത്തുന്നവർക്ക് 20 റിയാൽ പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.