ഒമാൻ: അൽ സീബ് സ്ട്രീറ്റിൽ നവംബർ 24 വരെ ഭാഗിക ഗതാഗത നിയന്ത്രണം

Oman

അൽ സീബ് സ്ട്രീറ്റിൽ 2024 നവംബർ 24 വരെ ഭാഗിക ഗതാഗത നിയന്ത്രണ ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

അൽ സീബ് സ്ട്രീറ്റിൽ അൽ സുൽഫി റൌണ്ട്എബൗട്ടിന് മുൻപായാണ് ഈ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 2024 നവംബർ 19-ന് വൈകീട്ട് മുതൽ ഈ ഭാഗിക ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

ഈ നിയന്ത്രണം 2024 നവംബർ 24, ഞായറാഴ്ച രാവിലെ വരെ തുടരുന്നതാണ്. മേഖലയിലെ റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ടാണ് ഈ നിയന്ത്രണം.