റോഡ് പുനർനിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വാദി അൽ കബീർ ബൈവേ ഫേസ് 2 മൂന്ന് ദിവസത്തേക്ക് പൂർണ്ണമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ജൂൺ 15 മുതൽ ജൂൺ 18, വെള്ളിയാഴ്ച്ചവരെയാണ് ഈ പാത അടച്ചിടുന്നത്.
റോയൽ ഒമാൻ പോലീസുമായി സംയുക്തമായാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ മേഖലയിലെ ട്രാഫിക് അറിയിപ്പുകൾ കൃത്യമായി പാലിക്കാനും, റോഡിൽ ജാഗ്രത പുലർത്താനും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.