ഒമാൻ: ജൂലൈ 17 വരെ ഇ-സേവനങ്ങളിൽ താത്‌കാലിക തടസം അനുഭവപ്പെടാമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Oman

തങ്ങളുടെ ഇ-സേവനങ്ങളിൽ 2022 ജൂലൈ 14 മുതൽ 17 വരെ താത്‌കാലിക തടസം അനുഭവപ്പെടാമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ജൂലൈ 14-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ജൂലൈ 14, വ്യാഴാഴ്ച മുതൽ ജൂലൈ 17, ശനിയാഴ്ച രാവിലെ വരെ മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ സെൻട്രൽ ഇൻഫർമേഷൻ സംവിധാനങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണിത്. ഇത് മൂലം, ഈ കാലയളവിൽ ഏതാനം ഇ-സേവനങ്ങളിൽ താത്‌കാലിക തടസം അനുഭവപ്പെടാമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

നിവാസികൾക്ക് Baladiyati ആപ്പ്, മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്നിവ ഈ കാലയളവിൽ ഉപയോഗിക്കാവുന്നതാണെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.