2023 ജൂൺ 21 മുതൽ തങ്ങളുടെ കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2023 ജൂൺ 19-നാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
2023 ജൂൺ 21-ന് ഉച്ചയ്ക്ക് 1 മണിമുതൽ മുതൽ ജൂൺ 25-ന് രാവിലെ 6 മണിവരെയാണ് മുനിസിപ്പാലിറ്റി ഇലക്ട്രോണിക് സേവനങ്ങൾ നിർത്തിവെക്കുന്നത്. ഇത്തരം ഇ-സേവനങ്ങളുമായി ബന്ധപ്പെട്ട സംവിധാനങ്ങളിലെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനാണിത്.
Cover Image: Pixabay.