2022 മാർച്ച് 6 വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. മവേല പാലം കഴിഞ്ഞ ഉടൻ സഹ്വ ടവർ ഭാഗത്തേക്കാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മാർച്ച് 3-ന് വൈകീട്ട് മുതൽ മാർച്ച് 6-ന് രാവിലെ വരെയാണ് ഈ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ഈ ഭാഗത്തെ അറ്റകുറ്റപ്പണികൾ തീർക്കുന്നതിനായാണ് ഈ നിയന്ത്രണം.