ഒമാൻ: നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഏതാനം വ്യാപാരസ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായി മസ്കറ്റ് മുൻസിപ്പാലിറ്റി

Oman

സീബ് നഗരത്തിലെ ഏതാനം വ്യാപാരസ്ഥാപനങ്ങളിലും, പൊതുവിതരണശാലകളിലും, തൊഴിൽശാലകളിലും മസ്കറ്റ് മുനിസിപ്പാലിറ്റി ജൂലൈ 5-ന് മിന്നൽപരിശോധനകൾ നടത്തിയതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു. ഈ പരിശോധനകളിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതായും അധികൃതർ കൂട്ടിച്ചേർത്തു.

ഈ പരിശോധനകളുടെ ഭാഗമായി ഏതാനം വ്യാപാരശാലകൾ സീൽ ചെയ്തതായും മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. ലൈസൻസുകൾ ഇല്ലാതെയും, ലൈസൻസുകൾ കൃത്യമായി പുതുക്കാതെയും പ്രവർത്തിച്ചിരുന്ന ഏതാനം വ്യാപാരശാലകളാണ് അടച്ച് പൂട്ടിയതെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികൾ കൈക്കൊണ്ടതായും അധികൃതർ കൂട്ടിച്ചേർത്തു.