ഒമാൻ: സീബ് വിലായത്തിലെ കസ്റ്റമർ സർവീസ് കേന്ദ്രം താത്‌കാലികമായി അടച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു

Oman

COVID-19 വ്യാപനം തടയുന്നതിനായി, ഫെബ്രുവരി 15 മുതൽ സീബ് വിലായത്തിലെ കസ്റ്റമർ സർവീസ് ഹാളുകൾ താത്‌കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. സേവനങ്ങൾക്കായി ഈ കേന്ദ്രത്തിലേക്ക് നൽകിയിരുന്ന മുഴുവൻ മേഖലകളിലെയും മുൻ‌കൂർ സന്ദർശന അനുമതികൾ റദ്ദ് ചെയ്തതായും അധികൃതർ വ്യക്തമാക്കി.

ഫെബ്രുവരി 15-ന് രാത്രിയാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയും, ഓൺലൈൻ ആപ്പിലൂടെയും നൽകുന്ന സേവനങ്ങൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.