ഒമാൻ: അറ്റകുറ്റ പണികൾക്കായി 18-ത് നവംബർ സ്ട്രീറ്റ് 2021 നവംബർ 9 മുതൽ അടച്ചിടും

Oman

നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മസ്‌കറ്റിലെ 18-ത് നവംബർ സ്ട്രീറ്റ് 2021 നവംബർ 9 മുതൽ അടച്ചിടുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു. നവംബർ 8-നാണ് മസ്കറ്റ് മുൻസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

നവംബർ 9 മുതൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത് വരെയാണ് 18-ത് നവംബർ സ്ട്രീറ്റ് അടച്ചിടുന്നത്. മിനിസ്ട്രീസ് ഡിസ്ട്രിക്ടിൽ നിന്ന് അസൈബയിലേക്ക് സഞ്ചരിക്കുന്നവർക്ക് ഈ സ്ട്രീറ്റിലേക്കുള്ള പ്രവേശനം പൂർണ്ണമായും അടയ്ക്കുന്ന രീതിയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നത് വരെ മറ്റു റോഡുകൾ ഉപയോഗപ്പെടുത്താനും മുൻസിപ്പാലിറ്റി നിർദേശിച്ചിട്ടുണ്ട്.