ഒമാൻ: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

Oman

സെൻട്രൽ മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു. 2022 ജൂലൈ 31-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത്തരം ഒരു അറിയിപ്പ് നൽകിയത്.

പൊതുസമൂഹത്തിൽ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പ് വരുത്തുന്നതിനാണ് ഇത്തരം ഒരു ആഹ്വാനമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.