മസ്കറ്റ് ഗവർണറേറ്റിൽ നാലിടങ്ങളിലായി നടന്ന് വന്നിരുന്ന ‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ അവസാനിച്ചു.
2023 ഫെബ്രുവരി 4-നാണ് പതിനേഴ് ദിവസം നീണ്ട് നിന്ന ‘മസ്കറ്റ് നൈറ്റ്സ്’ മേള സമാപിച്ചത്.

സമാപനത്തിന്റെ ഭാഗമായി ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ വേദിയിൽ അറബ് കലാകാരൻ ഒമർ അൽ അബ്ദല്ലത് സംഗീത പരിപാടി അവതരിപ്പിച്ചു.
മസ്കറ്റ് നൈറ്റ്സ് ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിനായി ഖുറം നാച്ചുറൽ പാർക്ക് വേദിയിൽ പ്രതിദിനം ഏതാണ്ട് അമ്പതിനായിരത്തോളം സന്ദർശകർ എത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മസ്കറ്റ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റർ എന്നിങ്ങനെ നാല് പ്രധാന ഇടങ്ങളിലായി സംഘടിപ്പിച്ച ഈ മേളയുടെ ഭാഗമായി വിപുലമായ സാംസ്‌കാരിക, കലാപരിപാടികളും, വിനോദ, കായിക ഇനങ്ങളും അരങ്ങേറി.

‘മസ്കറ്റ് നൈറ്റ്സ്’ ശൈത്യകാല ആഘോഷപരിപാടികൾ 2023 ജനുവരി 19-നാണ് ആരംഭിച്ചത്.
Cover Image: Oman News Agency.