ഒമാൻ: ജൂലൈ 1 മുതൽ മസ്കറ്റിൽ നിന്ന് സലാലയിലേക്ക് ദിനം പ്രതി കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് മുവാസലാത്

Oman

2022 ജൂലൈ 1 മുതൽ മസ്കറ്റിൽ നിന്ന് സലാലയിലേക്ക് ദിനം പ്രതി കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ അറിയിപ്പ് പ്രകാരം, മസ്കറ്റിൽ നിന്ന് സലാലയിലേക്ക് ദിനം പ്രതി നിലവിലുള്ള മൂന്ന് ബസ് സർവീസുകൾ ദിനം പ്രതി ആറ് സർവീസുകൾ എന്ന രീതിയിലേക്ക് ഉയർത്തുന്നതാണ്. ഇതോടെ ദിനവും 600 സീറ്റുകൾ ഈ റൂട്ടിൽ ലഭ്യമാകുന്നതാണ്.