ദോഫാറിലെ പ്രതികൂല കാലാവസ്ഥ മൂലം താത്കാലികമായി നിർത്തി വെച്ചിരുന്ന ബസ് സർവീസുകൾ 2023 ഒക്ടോബർ 25 മുതൽ പുനരാരംഭിക്കുന്നതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു. 2023 ഒക്ടോബർ 25-നാണ് മുവാസലാത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
താത്കാലികമായി നിർത്തി വെച്ചിരുന്ന പൊതുഗതാഗത സേവനങ്ങൾ ഒക്ടോബർ 25 മുതൽ താഴെ പറയുന്ന രീതിയിൽ പടിപടിയായി പുനരാരംഭിക്കുന്നതായി മുവാസലാത്ത് വ്യക്തമാക്കിയിട്ടുണ്ട്:
- സലാലയിലെ മുഴുവൻ സിറ്റി ബസ് സർവീസുകളും പുനരാരംഭിക്കും.
- മസ്കറ്റ് – ഹൈമ – സലാല സർവീസായ റൂട്ട് 100 പുനരാരംഭിക്കും.
- മസ്കറ്റ് – മാർമുൽ – സലാല സർവീസായ റൂട്ട് 102 പുനരാരംഭിക്കും.