കൊറോണാ വൈറസ് അവബോധത്തിനായി യു എ ഇയിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചു

GCC News

കൊറോണാ വൈറസ് ബോധവത്കരണ പ്രവർത്തങ്ങളുടെ ഭാഗമായി ‘Weqaya’ എന്ന പേരിൽ പുതിയ വെബ്സൈറ്റ് ആരംഭിച്ചതായി നാഷണൽ അതോറിറ്റി ഫോർ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് (NCEMA) അറിയിച്ചു. പൊതുജനങ്ങൾക്കിടയിൽ കൊറോണാ വൈറസ് അവബോധം വളർത്താനും സമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഒരു ദേശീയ ഓൺലൈൻ വേദിയൊരുക്കുന്നതിനായാണ് ആരോഗ്യ മന്ത്രാലയവും യു എ ഇയിലെ മറ്റു ആരോഗ്യ മേഖലയിലെ സംഘടനകളും ചേർന്ന് ഇത്തരത്തിൽ ഒരു സേവനം ആരംഭിച്ചത്.

ഈ സംവിധാനത്തിലൂടെ ഏതൊരു രോഗസംബന്ധമായ വിവരങ്ങളും, പ്രതിരോധ നടപടികളും, നിലവിലെ COVID-19 സംബന്ധമായ വിവരങ്ങൾ ഉൾപ്പടെ, പൊതു ജനങ്ങൾക്ക് ലഭ്യമാകും.

http://weqaya.ae എന്ന വിലാസത്തിലാണ് ഈ വെബ്സൈറ്റ് ലഭ്യമാക്കിയിട്ടുള്ളത്. യു എ ഇയിൽ നിന്നുള്ള കൊറോണാ വൈറസ് സംബന്ധമായ ഔദ്യോഗിക വിവരങ്ങൾ, വാർത്തകൾ, അറിയിപ്പുകൾ എന്നിവ കൂടാതെ ബോധവത്കരണ വീഡിയോകൾ, വിദഗ്ദ്ധാഭിപ്രായങ്ങൾ, ചികിത്സസംബന്ധിച്ചുള്ള സഹായങ്ങൾ എന്നിവയെല്ലാം ഈ ഓൺലൈൻ സേവനത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി സന്ദർശകർക്ക് ആശയവിനിമയം നടത്തുന്നതിനുള്ള സൗകര്യങ്ങളും ഇതിൽ ലഭ്യമാക്കും.