ഖത്തർ: 2022-2023 അധ്യയന വർഷം ആരംഭിക്കുന്നു

GCC News

വേനലവധിയ്ക്ക് ശേഷം ഖത്തറിലെ വിദ്യാലയങ്ങളിലെ 2022-2023 അധ്യയന വർഷം ഇന്ന് (ഓഗസ്റ്റ് 21, 2022, ഞായറാഴ്ച) മുതൽ ആരംഭിക്കും. COVID-19 സുരക്ഷാ മുൻകരുതലുകളോടെയാണ് ഖത്തറിലെ വിദ്യാലയങ്ങളിലെ പുതിയ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

2022-2023 അധ്യയന വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ഖത്തറിലെ ഏതാണ്ട് അഞ്ഞൂറിൽപ്പരം പൊതു, സ്വാകാര്യ വിദ്യാലങ്ങളിലെ മൂന്നരലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്‌കൂളുകളിലേക്ക് തിരികെയെത്തുന്നതാണ്.പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം 2022 ഓഗസ്റ്റ് 10-ന് അറിയിപ്പ് നൽകിയിരുന്നു.

ഈ അറിയിപ്പ് പ്രകാരം പുതിയ അധ്യയന വർഷത്തിൽ എല്ലാ വിദ്യാലയങ്ങളിലെയും (സർക്കാർ, പ്രൈവറ്റ്, കിന്റർഗാർട്ടൻ എന്നിവ ഉൾപ്പടെ) മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കും സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് 48 മണിക്കൂറിനിടയിൽ നേടിയ റാപിഡ് ആന്റിജൻ പരിശോധന നിർബന്ധമാണ്. സ്‌കൂളുകളിലേയും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും മുഴുവൻ വിദ്യാർത്ഥികൾക്കും, അധ്യാപകരുൾപ്പടെയുള്ള ജീവനക്കാർക്കും മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.

Photo Source: Qatar News Agency.