സൗദി അറേബ്യ: ഫറസാൻ ദ്വീപിൽ എ ഡി രണ്ടാം നൂറ്റാണ്ടിൽ നിന്നുള്ള പുരാവസ്‌തുക്കൾ കണ്ടെത്തി

GCC News

ഫറസാൻ ദ്വീപിലെ ആർക്കിയോളജിക്കൽ സൈറ്റിൽ നിന്ന് എ ഡി രണ്ട്, മൂന്ന് നൂറ്റാണ്ടുകളിൽ നിന്നുള്ള പുരാവസ്‌തുക്കൾ കണ്ടെടുത്തതായി സൗദി ഹെറിറ്റേജ് കമ്മിഷൻ അറിയിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യൂണിവേഴ്സിറ്റി ഓഫ് പാരീസുമായി സഹകരിച്ച് കൊണ്ട് സൗദി, ഫ്രഞ്ച് ഗവേഷകർ നടത്തിയ ഉല്‍ഖനനപ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ കണ്ടെത്തൽ.

Image: Saudi Press Agency.

ചെമ്പ് പാളികൾ കൊണ്ട് നിർമ്മിച്ച റോമൻ കാലഘട്ടത്തിൽ നിന്നുള്ള കവചം, എ ഡി ഒന്നാം നൂറ്റാണ്ടിനും, മൂന്നാം നൂറ്റാണ്ടിനും ഇടയിൽ പ്രചാരത്തിലിരുന്ന മറ്റൊരു തരത്തിലുള്ള കവചം എന്നിവ ഇവിടെ നിന്ന് കണ്ടെടുത്ത പുരാവസ്‌തുക്കളിൽ ഉൾപ്പെടുന്നു.

Image: Saudi Press Agency.
Image: Saudi Press Agency.

കല്ല് കൊണ്ട് നിർമ്മിച്ച പ്രതിമകളും, രൂപങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2011-ലാണ് ഈ മേഖലയിൽ ആർക്കിയോളജിക്കൽ സർവേ ആരംഭിച്ചത്.

Cover Image: Saudi Press Agency.