റാസ് അൽ ഖൈമയിൽ ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കേവലം മൂന്ന് മിനിറ്റിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകുന്ന ഈ കേന്ദ്രത്തിന്റെ ഉദ്ഘാടനം എമിറേറ്റിലെ പബ്ലിക് സർവീസസ് ഡിപ്പാർട്മെന്റ് ചെയർമാൻ ഷെയ്ഖ് അഹ്മദ് ബിൻ സൗദ് അൽ ഖാസിമി നിർവഹിച്ചു. ലേസർ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ടെസ്റ്റിംഗ് കേന്ദ്രം ആദ്യമായാണ് റാസ് അൽ ഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നത്.
അൽ ബെത് മിത്വാഹിദ് ഹാളിലാണ് ഈ COVID-19 റാപ്പിഡ് ടെസ്റ്റിംഗ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. 80-തിൽ പരം ജീവനക്കാരും, സന്നദ്ധസേവകരുമുള്ള ഈ പരിശോധനാ കേന്ദ്രത്തിൽ നിന്ന് രാവിലെ 10 മുതൽ രാത്രി 10 മാണി വരെ COVID-19 ടെസ്റ്റിംഗ് നടത്താവുന്നതാണ്. ദിനവും 4000 പേർക്ക് പരിശോധനകൾ നടത്തുന്നതിന് ശേഷിയുള്ള ഈ കേന്ദ്രം തമൗഹ് ഹെൽത്ത് കെയർ കമ്പനിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.