ഖത്തർ: എഡ്യൂക്കേഷൻ സിറ്റിയിൽ പുതിയ ട്രാം ലൈൻ ആരംഭിച്ചു

GCC News

എഡ്യൂക്കേഷൻ സിറ്റിയിലെ നോർത്ത് – സൗത്ത് ക്യാമ്പസുകളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് സർവീസ് നടത്തുന്ന പുതിയ ഗ്രീൻ ലൈൻ ട്രാം പ്രവർത്തനമാരംഭിച്ചതായി ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു. 2023 ജൂലൈ 30-ന് ഖത്തർ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

എഡ്യൂക്കേഷൻ സിറ്റി കമ്മ്യൂണിറ്റി ഹൗസിങ്ങ്, ഖത്തർ ഫൗണ്ടേഷൻ റിസർച്ച് സെന്റർ, പ്രീമിയർ ഇൻ ദോഹ എഡ്യൂക്കേഷൻ സിറ്റി ഹോട്ടൽ, ഖത്തർ സയൻസ് ആൻഡ് ടെക്‌നോളജി പാർക്ക്, ഖത്തർ നാഷണൽ കൺവെൻഷൻ സെന്റർ, സിദ്ര മെഡിസിൻ എന്നിവയാണ് നോർത്ത് ക്യാമ്പസിലെ ട്രാം സ്റ്റോപ്പുകൾ. 2023 ജൂലൈ 29 മുതലാണ് ഈ പുതിയ ഗ്രീൻ ട്രാം ലൈനിൽ സർവീസ് ആരംഭിച്ചത്.

എഡ്യൂക്കേഷൻ സിറ്റി കമ്മ്യൂണിറ്റി ഹൗസിങ്ങിനെ ഇരു ക്യാമ്പസുകളുമായി ബന്ധിപ്പിക്കുന്നതിനും ഈ ട്രാം ലൈൻ സഹായിക്കുന്നു.2019 ഡിസംബർ 25-നാണ് ബ്ലൂ ലൈനിൽ ഈ ട്രാം സേവനം ആദ്യമായി ആരംഭിച്ചത്.

Cover Image: Qatar News Agency.