റാസ് അൽ ഖൈമ: പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു

GCC News

2025-നെ വരവേൽക്കുന്നതിനായി റാസൽഖൈമയിൽ സംഘടിപ്പിച്ച പുതുവർഷരാവിലെ കരിമരുന്നു പ്രദർശനം രണ്ട് ഗിന്നസ് റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. എമിറേറ്റ്സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

‘മൾട്ടി-റോട്ടർ/ ഡ്രോണുകളാൽ ആകാശത്ത് തീർത്ത ഏറ്റവും വലിയ വൃക്ഷത്തിന്റെ രൂപം’, ‘മൾട്ടി-റോട്ടർ/ ഡ്രോണുകളാൽ ആകാശത്ത് തീർത്ത ഏറ്റവും വലിയ ചിപ്പിയുടെ രൂപം’ എന്നീ റെക്കോർഡുകളാണ് പുതുവർഷരാവിൽ റാസ് അൽ ഖൈമ നേടിയത്.

‘അവർ സ്റ്റോറി ഇൻ ദി സ്കൈ’ എന്ന പേരിൽ അരങ്ങേറിയ ഈ പ്രദർശനത്തിൽ റാസ് അൽ ഖൈമയിലെ പ്രകൃതിദൃശ്യങ്ങളും, സാംസ്കാരിക പൈതൃകവും വാനിൽ തെളിഞ്ഞു.

നൂതനസാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന ഡ്രോണുകൾ തീർത്ത ഈ വിസ്മയക്കാഴ്ച്ച ആസ്വദിക്കുന്നതിനായി നിരവധി സന്ദർശകർ റാസ് അൽ ഖൈമയിലേക്ക് എത്തിയിരുന്നു. 5 കിലോമീറ്റർ നീളത്തിലാണ് ഈ ആകാശക്കാഴ്ച്ച ഒരുങ്ങിയത്.