COVID-19 രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് വിദ്യാലയം അടച്ചതായി പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ഒമാൻ സർക്കാർ

GCC News

കൊറോണ വൈറസ് രോഗബാധ കണ്ടെത്തിയതിനെത്തുടർന്ന് രാജ്യത്ത് ഒരു വിദ്യാലയം അടച്ച് പൂട്ടിയതായുള്ള തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ സർക്കാർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലും മറ്റും ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഇത് സംബന്ധിച്ച് ഒമാനിലെ ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്ററാണ് (GC) വ്യക്തത നൽകിയത്.

“COVID-19 രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് ഒരു വിദ്യാലയം അടച്ചതായുള്ള രീതിയിൽ പ്രചരിക്കുന്ന വാർത്ത വാസ്തവവിരുദ്ധമാണ്. ശരിയായ വിവരങ്ങൾ ലഭിക്കുന്നതിനായി ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വാർത്തകൾ മാത്രം പിന്തുടരേണ്ടതാണ്.”, ഇക്കാര്യം വ്യക്തമാക്കികൊണ്ട് GC ട്വിറ്ററിൽ കുറിച്ചു.