കുവൈറ്റിൽ ഇതുവരെ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

Kuwait

രാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 മെയ് 22-നാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഈ രോഗബാധയുമായി ബന്ധപ്പെട്ട ആഗോള സ്ഥിതിഗതികൾ മന്ത്രാലയം നിരീക്ഷിച്ച് വരുന്നതായി അധികൃതർ വ്യക്തമാക്കി. കുവൈറ്റിൽ കുരങ്ങ് പനി പടരുന്നത് തടയുന്നതിന് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും സ്വീകരിച്ച് വരുന്നതായി മന്ത്രാലയം കൂട്ടിച്ചേർത്തു.