രാജ്യത്ത് ഇത് വരെ എംപോക്സ് രോഗബാധയുമായി ബന്ധപ്പെട്ട കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2024 ഓഗസ്റ്റ് 17-നാണ് ഒമാൻ ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച പ്രസ്താവന പുറത്തിറക്കിയത്.
ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എംപോക്സ് രോഗബാധയുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ഒരു പൊതു ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
ആഗോള തലത്തിൽ എംപോക്സ് രോഗബാധയുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ നിരീക്ഷിച്ച് വരുന്നതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.