ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ നൽകില്ല

Oman

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കുന്നതല്ലെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. നിലവിൽ ഈ ദ്വീപിലേക്ക് വരുന്ന സഞ്ചാരികൾക്ക് ബോട്ടുകളിൽ നിന്ന് ദ്വീപിൽ ഇറങ്ങുന്നതിനുള്ള അനുവാദം നൽകില്ലെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

രാജ്യത്തെ ബീച്ചുകൾ ഉപയോഗിക്കുന്നതിന് സുപ്രീം കമ്മിറ്റി ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ നിലനിൽക്കുന്നതിനാലാണ് ദമാനിയാത്ത് ഐലൻഡിലെ ബീച്ചിലേക്ക് സഞ്ചാരികളെ അനുവദിക്കാത്തതെന്നും അതോറിറ്റി വ്യക്തമാക്കി. ഇത് സംബന്ധിച്ച് സുപ്രീം കമ്മിറ്റി വിലക്ക് പിൻവലിക്കുന്നത് വരെ ഈ തീരുമാനം തുടരുമെന്നും അതോറിറ്റി അറിയിച്ചു.

നവംബർ 1 മുതൽ ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവ് സഞ്ചാരികൾക്കായി തുടർന്ന് കൊടുക്കുമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.