വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തുന്നതിന് നോർക്ക നടപടി ആരംഭിച്ചു. നിലവിൽ ഈ ആനുകൂല്യം വിദേശത്ത് ആറുമാസത്തിൽ കൂടുതൽ താമസിക്കുകയോ തൊഴിലെടുക്കുകയോ ചെയ്യുന്ന മലയാളികൾക്കാണ് ലഭിക്കുന്നത്. രജിസ്ട്രേഷൻ സംവിധാനം ഇല്ലാത്തതിനാൽ വിദേശത്ത് പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ ക്യത്യമായ കണക്ക് ലഭ്യമല്ല.
നോർക്ക റൂട്ട്സ് ഓവർസീസ് സ്റ്റുഡന്റ് രജിസ്ട്രേഷൻ സൗകര്യം നിലവിൽ വരുന്നതോടെ വിദ്യാർത്ഥികൾക്ക് ഐ.ഡി.കാർഡ് ലഭ്യമാക്കും. രജിസ്റ്റർ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് വിമാനയാത്രാക്കൂലി ഉൾപ്പെടെയുള്ള ആനുകൂല്യം നൽകുമെന്നും നോർക്ക സി.ഇ.ഒ. അറിയിച്ചു.
വിവിധ രാജ്യങ്ങളിൽ പഠന ആവശ്യത്തിന് പോകുന്നതിന് സംസ്ഥാന സർക്കാരിന്റെ അനുമതിയോ യാത്രാവിവരങ്ങൾ അറിയിക്കണമെന്ന വ്യവസ്ഥയോ ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.