ഒമാൻ: 86 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ

Breaking

ഒമാനിൽ 86 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 19, ഞായറാഴ്ച്ച അറിയിച്ചു. 15 ഒമാൻ പൗരന്മാർക്കും, 71 വിദേശികൾക്കുമാണ് ഇന്ന് രോഗബാധ കണ്ടെത്തിയത്. ഇതുവരെ 1266 പേർക്കാണ് ഒമാനിൽ കൊറോണാ വൈറസ് ബാധ കണ്ടെത്തിയിട്ടുള്ളത്.

ഒമാനിൽ ഇതുവരെ 233 പേരാണ് ആകെ രോഗമുക്തി നേടിയത്. 6 പേർക്ക് COVID-19 നെ തുടർന്ന് ജീവൻ നഷ്ടമായിട്ടുണ്ട്.