ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യ ഉൾപ്പടെ 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് എൻട്രി വിസ കൂടാതെ 10 ദിവസത്തെ സന്ദർശനങ്ങൾക്ക് ഒമാനിലേക്ക് പ്രവേശിക്കാൻ അനുമതി നൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി. ഡിസംബർ 9-നാണ് ROP ഇക്കാര്യം അറിയിച്ചത്.
ഏതാനം നിബന്ധനകൾക്ക് വിധേയമായാണ് ഈ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് വിസ കൂടാതെ ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നതെന്നും ROP വ്യക്തമാക്കിയിട്ടുണ്ട്. താഴെ പറയുന്ന നിബന്ധനകൾ പാലിച്ച് കൊണ്ടാണ് 10 ദിവസത്തെ സന്ദർശനങ്ങൾക്കായി എൻട്രി വിസ കൂടാതെ ഇന്ത്യക്കാർ ഉൾപ്പടെയുള്ളവർക്ക് ഒമാനിലേക്ക് പ്രവേശനം അനുവദിക്കുന്നത്.
- തിരികെ മടങ്ങുന്നതിന് സാധുതയുള്ള വിമാന ടിക്കറ്റ് നിർബന്ധമാണ്.
- ഒമാനിൽ താമസത്തിനായുള്ള ഹോട്ടൽ റിസർവേഷൻ നിർബന്ധമാണ്.
- ഒമാനിൽ സാധുതയുള്ള അന്താരാഷ്ട്ര ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാണ്.
2020-24 കാലയളവിൽ ഒമാനിലേക്കുള്ള ടൂറിസ്റ്റ് യാത്രികരെ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തെ ടൂറിസം മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ദേശീയ നയത്തിന്റെ ഭാഗമായാണ് ROP ഈ തീരുമാനം എടുത്തിട്ടുള്ളത്. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ ഉത്തേജ്ജിപ്പിക്കുന്നതിനും ഒമാൻ ലക്ഷ്യമിടുന്നു.
താഴെ പറയുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഈ തീരുമാനത്തിന്റെ ഭാഗമായി ഒമാനിലേക്ക് വിസ കൂടാതെ പ്രവേശിക്കാൻ അനുമതി നൽകുന്നത്:
Sl No. | Country |
---|---|
1 | Albania |
2 | Algeria |
3 | Andorra |
4 | Argentina |
5 | Armenia |
6 | Australia |
7 | Austria |
8 | Azerbaijan |
9 | Belarus |
10 | Belgium |
11 | Bhutan |
12 | Bolivia |
13 | Bosnia and Herzegovina |
14 | Brazil |
15 | Britain |
16 | Brunei Darussalam |
17 | Bulgaria |
18 | Canada |
19 | Chile |
20 | China |
21 | Colombia |
22 | Costa Rica |
23 | Croatia |
24 | Cuba |
25 | Cyprus |
26 | Czech Republic |
27 | Denmark |
28 | Ecuador |
29 | Egypt |
30 | Estonia |
31 | Finland |
32 | France |
33 | Georgia |
34 | Germany |
35 | Ghana |
36 | Greece |
37 | Guatemala |
38 | Honduras |
39 | Hong Kong |
40 | Hungary |
41 | Iceland |
42 | India |
43 | Indonesia |
44 | Iran |
45 | Ireland |
46 | Italy |
47 | Japan |
48 | Jordan |
49 | Kazakhstan |
50 | Kyrgyzstan |
51 | Laos |
52 | Latvia |
53 | Lebanon |
54 | Liechtenstein |
55 | Lithuania |
56 | Luxembourg |
57 | Macau Island |
58 | Macedonia |
59 | Malaysia |
60 | Maldives |
61 | Malta |
62 | Mauritania. |
63 | Mexico. |
64 | Moldova |
65 | Monaco |
66 | Morocco |
67 | Netherlands |
68 | New Zealand |
69 | Nicaragua |
70 | Norway |
71 | Panama |
72 | Paraguay |
73 | Peru |
74 | Poland |
75 | Portugal |
76 | Romania |
77 | Russia |
78 | Salvador |
79 | San Marino |
80 | Serbia |
81 | Seychelles |
82 | Singapore |
83 | Slovakia |
84 | Slovenia |
85 | South Africa |
86 | South Korea |
87 | Spain |
88 | Suriname |
89 | Sweden |
90 | Switzerland |
91 | Taiwan |
92 | Tajikistan |
93 | Thailand |
94 | Tunisia |
95 | Turkey |
96 | Turkmenistan |
97 | Ukraine |
98 | United States of America |
99 | Uruguay |
100 | Uzbekistan |
101 | Vatican |
102 | Venezuela |
103 | Vietnam |