ഒമാൻ: ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ അനുമതി

GCC News

രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അനുമതി നൽകി. ഇത്തരത്തിൽ നാല് മുതൽ ഒമ്പത് മാസം വരെയുള്ള കാലയളവിലേക്കാണ് താത്കാലിക വർക്ക് പെർമിറ്റിൽ പ്രവാസികളെ നിയമിക്കാൻ അനുമതി നൽകുന്നത്.

ഇത് സംബന്ധിച്ച ഉത്തരവ് തൊഴിൽ വകുപ്പ് മന്ത്രി ഡോ. മഹദ് സൈദ് ബഒവൈൻ പുറത്തിറക്കി. മറ്റു മാർഗ്ഗങ്ങളില്ലാത്ത സാഹചര്യത്തിൽ, ചെറുകിട ഇടത്തരം സംരംഭങ്ങൾ ഇത്തരത്തിൽ പ്രവാസികളെ നിയമിക്കുന്ന അവസരത്തിൽ താത്കാലിക വർക്ക് പെർമിറ്റ് ലഭിക്കുന്നതിനുള്ള ഫീസ് സംബന്ധിച്ചും മന്ത്രാലയം അറിയിപ്പ് നൽകിയിട്ടുണ്ട്.

  • ഇത്തരത്തിൽ ഉയർന്ന പദവികളിലേക്ക് താത്കാലികമായി പ്രവാസികളെ നിയമിക്കുന്നതിനുള്ള താത്‌കാലിക പെർമിറ്റിന് നാല് മാസത്തേക്ക് 336 റിയാലും, ആറ് മാസത്തേക്ക് 502 റിയാലും, ഒമ്പത് മാസത്തേക്ക് 752 റിയാലും ഫീസ് ആയി ഈടാക്കുന്നതാണ്. ഇത്തരം പെർമിറ്റുകൾ പുതുക്കുന്നതിനും ഇതേ ഫീസ് ഈടാക്കുന്നതാണ്.
  • ഇടത്തരം പദവികളിലേക്ക് താത്കാലികമായി പ്രവാസികളെ നിയമിക്കുന്നതിനുള്ള താത്‌കാലിക പെർമിറ്റിന് നാല് മാസത്തേക്ക് 169 റിയാലും, ആറ് മാസത്തേക്ക് 252 റിയാലും, ഒമ്പത് മാസത്തേക്ക് 377 റിയാലും ഫീസ് ആയി ഈടാക്കുന്നതാണ്. ഇത്തരം പെർമിറ്റുകൾ പുതുക്കുന്നതിനും ഇതേ ഫീസ് ഈടാക്കുന്നതാണ്.
  • സാങ്കേതിക പദവികളിലേക്കും, പ്രത്യേക പാടവം ആവശ്യമായ പദവികളിലേക്കും താത്കാലികമായി പ്രവാസികളെ നിയമിക്കുന്നതിനുള്ള താത്‌കാലിക പെർമിറ്റിന് നാല് മാസത്തേക്ക് 101 റിയാലും, ആറ് മാസത്തേക്ക് 151 റിയാലും, ഒമ്പത് മാസത്തേക്ക് 226 റിയാലും ഫീസ് ആയി ഈടാക്കുന്നതാണ്. ഇത്തരം പെർമിറ്റുകൾ പുതുക്കുന്നതിനും ഇതേ ഫീസ് ഈടാക്കുന്നതാണ്.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷം ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതാണ്.