ഒമാൻ: ചെക്ക്പോയിന്റുകൾ ഒഴിവാക്കി; മണി എക്സ്ചേഞ്ചുകൾ ഉൾപ്പടെ ഏതാനും വാണിജ്യ സ്ഥാപങ്ങൾ തുറക്കും

GCC News

ഒമാനിൽ മണി എക്സ്ചേഞ്ചുകൾ ഉൾപ്പടെയുള്ള ഏതാനം വാണിജ്യ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുന്നതിനുള്ള അനുമതി നൽകികൊണ്ട് സുപ്രീം കമ്മിറ്റി ഏപ്രിൽ 28-നു ഉത്തരവ് പുറപ്പെടുവിച്ചു. നിലവിലെ നിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

ഒമാനിൽ ഏപ്രിൽ 28 മുതൽ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുള്ള വാണിജ്യ സ്ഥാപനങ്ങൾ:

  • മണി എക്സ്ചേഞ്ചുകൾ
  • വാഹനങ്ങളുടെ വർക്ക് ഷോപ്പ്
  • സ്പെയർ പാർട്സ് ഷോപ്പുകൾ
  • മത്സ്യബന്ധനവുമായി ബന്ധപ്പെട്ട സ്പെയർ പാർട്സ്
  • കമ്പ്യൂട്ടർ, ഇലക്ട്രോണിക്, ഇലക്ട്രിക്കൽ സാധനങ്ങളുടെ കടകൾ
  • സ്റ്റേഷനറി ഷോപ്പ്
  • പ്രിന്റിംഗ് ഷോപ്പ്
  • ക്വാറികൾ
  • വാഹന റെന്റൽ സ്ഥാപനങ്ങൾ
  • കാർ സർവീസ് കേന്ദ്രങ്ങൾ
  • ടയർ ഷോപ്പ്
  • മെഷിനറികൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനങ്ങൾ

കർശനമായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുക.

ഒമാനിൽ തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നൽകിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ:

  • ജീവനക്കാരെ ഒരു ബ്രാഞ്ചിൽ നിന്ന് മറ്റൊരു ബ്രാഞ്ചിലേക്ക് അയക്കാൻ അനുവാദമില്ല.
  • ജീവനക്കാർക്ക് ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണം.
  • സ്ഥാപനങ്ങളിലെ ഉപകരണങ്ങളുടെ അണുനശീകരണം ഉറപ്പാക്കണം.
  • രോഗലക്ഷണങ്ങൾ ഉള്ളവരെ പ്രവേശിപ്പിക്കരുത്.
  • തൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കണം.
  • സമൂഹ അകലം ഉറപ്പാക്കണം.

ഗവർണറേറ്റുകൾക്കിടയിലെ ചെക്ക്പോയിന്റുകൾ ഒഴിവാക്കി

ഒമാനിൽ ഏപ്രിൽ 29, ബുധനാഴ്ച രാവിലെ മുതൽ ഗവർണറേറ്റുകൾക്കിടയിലെ ചെക്ക്പോയിന്റുകൾ ഒഴിവാക്കി കൊണ്ട് റോയൽ ഒമാൻ പോലീസ് അറിയിപ്പ് നൽകി. എന്നാൽ ലോക്ക്ഡൌൺ തുടരുന്ന മസ്കറ്റ്, അണുനശീകരണ നടപടികൾ നടന്നു കൊണ്ടിരിക്കുന്ന മത്ര എന്നിവിടങ്ങളിലേക്കുള്ള മാർഗങ്ങളിൽ ചെക്ക്പോയിന്റുകൾ തുടരും.