ഒമാൻ: പ്രവാസി തൊഴിലാളികൾക്കുള്ള സാമൂഹിക ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുന്നത് നീട്ടി

GCC News

ഒമാനിലെ പ്രവാസി തൊഴിലാളികൾക്കായി നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന സാമൂഹിക ഇൻഷുറൻസ് പദ്ധതി അടുത്ത വർഷത്തേക്ക് നീട്ടി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരി ’60/2025′ എന്ന ഒരു ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. ഈ ഉത്തരവ് പ്രകാരം സോഷ്യൽ പ്രൊട്ടക്ഷൻ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ’52/2023′ എന്ന ഉത്തരവിലെ ഏതാനം വ്യവസ്ഥകൾ ഭേദഗതി ചെയ്യുകയും 2026-ൽ നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്ന ഈ സാമൂഹിക ഇൻഷുറൻസ് പദ്ധതി 2027 ജൂലൈ 19-ലേക്ക് നീട്ടുകയും ചെയ്തിട്ടുണ്ട്.

ഇത്തരത്തിൽ ഇൻഷുർ ചെയ്യപ്പെടുന്ന പ്രവാസി തൊഴിലാളിയുടെ അടിസ്ഥാനവേതനത്തിന്റെ 9 ശതമാനമാണ് ഈ സേവിങ്സ് സംവിധാനത്തിലേക്ക് നീക്കിവെക്കാൻ ഉദ്ദേശിക്കുന്നത്.